വി.കെ. ശശിധരന്‍ അന്തരിച്ചു

ചെങ്ങന്നൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ. ശശിധരന്‍(83) അന്തരിച്ചു. മകളുടെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ശശിധരന് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോവിഡ് മുക്തനായിരുന്നെങ്കിലും അതേത്തുടര്‍ന്നുള്ള മറ്റ് അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്ന അദ്ദേഹത്തെ പിന്നീട് ഐസിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്‌ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ശാസ്ത്ര സാഹിത്യ പരിഷത് കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, 1977-78 വര്‍ഷങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍, ബാലവേദി കണ്‍വീനര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിഷത് ബാലവേദികളില്‍ ഒഴിച്ചുകൂടാനാവാത്തതായിരുന്നു ശശിധരൻ്റെ ഗാനാലാപനം. സംഗീതത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയായിരുന്നു വി.കെ.എസ്. എന്നറിയപ്പെട്ടിരുന്ന ശശിധരന്‍.

Top