പാചക വാതകത്തിൻ്റെ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: സംസഥാനത്ത് പാചക വാതകത്തിൻ്റെ എല്ലാ വിഭാഗത്തിലുള്ള സിലിണ്ടറുകള്‍ക്കും 15 രൂപ വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും. കൂടാതെ രാജ്യത്ത് വിവിധയിടങ്ങളില്‍ പെട്രോളിനും വില വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 26 മുതല്‍ 30 പൈസ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ ഒന്നിന്‌ സ്ബ്‌സിഡി ഇതര സിലിണ്ടറുകള്‍ക്ക് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ജനുവരി ഒന്ന് മുതല്‍ ഇതുവരെയായി ഒരു സിലിണ്ടറിന് 205 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. രണ്ടു മസത്തിനിടയിൽ  തുടർച്ചയായ നാലാം തവണയാണ് പാചക വാതകത്തിൻ്റെ വില വർധിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

രാജ്യത്തുടനീളം ഇന്ധന വിലയും ബുധനാഴ്ച വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 26 മുതല്‍ 30 പൈസ വരെയാണ് വിവിധ ഇടങ്ങളില്‍ ഇന്ന് ഉയര്‍ത്തിയിട്ടുള്ളത്. ഡീസലിന് 34 മുതല്‍ 37 പൈസ വരെയും ലിറ്ററിന് വര്‍ധിപ്പിച്ചു.

Top