കുരുങ്ങുകള്‍ കരിക്ക് എറിഞ്ഞ് ബസിന്റെ ചില്ല് തകര്‍ന്നു

♠ ശ്രിജ

ഇരിട്ടി: സര്‍വ്വീസ് നടത്തികൊണ്ടിരിക്കയായിരുന്ന ബസിന് നേരെ കുരുങ്ങുകള്‍ കരിക്ക് എറിഞ്ഞ് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. തെങ്ങിന് മുകളില്‍നിന്നുള്ള ഏറില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലാണ് തകര്‍ന്നത്. ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂരിലെ ഇരിട്ടി പൂളക്കുറ്റി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകളുടെ ആക്രമണം.

ഉച്ചയ്ക്കു മൂന്നു മണിയോടെ ബസ് വാരപ്പീടികയ്ക്കയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. റോഡിനു വശത്തുള്ള തെങ്ങുകള്‍ക്കു മുകളില്‍ നിന്നാണ് കുരങ്ങന്മാര്‍രുടെ ആക്രമണം. ബസിന്റെ മുന്നിലെ ചില്ലുകള്‍ തകര്‍ന്നു. 16 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ മനസാന്നിധ്യം വന്‍ അപകടം ഒഴിവായി.

പൊട്ടിയ ചില്ല് തെറിച്ചാണ് യാത്രികരായ സ്ത്രീകള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റത്. 17000 രൂപ കൊടുത്താണ് ചില്ല് മാറ്റിയത്. കുരങ്ങുകള്‍ നാട്ടിലിറങ്ങി അക്രമം നടത്തുന്നതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. കുരങ്ങുകളെ കൂടു വെച്ച് പിടികൂടുക, മറ്റു നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍ഷകരുടെയും നാട്ടുകാരുടെയും ഉന്നയിച്ചു.