മഹാത്മജി അനുസ്മരണവും, പുരസ്‌കാര സമര്‍പ്പണവും

തലശ്ശേരി: ഗാന്ധിജിയുടെ ആശയങ്ങളെയും രാഷ്ട്ര നിര്‍മ്മാണ പരിപാടികളെയും അവഗണിച്ച ഭരണാധികാരികളുടെ വാക്കുകളില്‍ മാത്രമാണ് രാഷ്ട്രപിതാവ് ഇന്ന് ജീവിക്കുന്നതെന്നും, സ്വാതന്ത്ര്യ സമര ചരിത്രം ഗ്രാമ സ്വരാജിന്റെ ചരിത്രം കൂടിയാണെന്നിരിക്കെ ഗാന്ധിജിക്ക് ശേഷം ഗ്രാമീണ ജനതയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പ്രശസ്ത സാഹിത്യകാരന്‍ ടി കെ ഡി മുഴപ്പിലങ്ങാട് അഭിപ്രായപ്പെട്ടു. തലശ്ശേരി ജവഹര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സി ജി.എം.കെ.യെ പുരസ്കാരം നല്കി ആദരിക്കുന്നു.

”ഗാന്ധിസത്തിന്റെ കാലിക പ്രസക്തി” എന്ന വിഷയത്തില്‍ ജവഹര്‍ കള്‍ച്ചറല്‍ ഫോറം നടത്തിയ ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സി ജി എം കെ. പാതിരിയാടിനും, രണ്ടാം സ്ഥാനം നേടിയ സി സി രാമകൃഷ്ണന്‍ വടക്കുമ്പാടിനും പ്രൊഫ. ദാസന്‍ പുത്തലത്ത് പുരസ്‌കാരം നല്‍കി ആദരിച്ചു.

ചെയര്‍മാന്‍ കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ പി സുബൈര്‍, ഉസ്മാന്‍ പി വടക്കുമ്പാട്, പി ഇമ്രാന്‍ എന്നിവര്‍ സംസാരിച്ചു. കെ മുസ്തഫ സ്വാഗതവും, വി കെ വി റഹീം നന്ദിയും പറഞ്ഞു.