ഗാന്ധി സ്മൃതി യാത്രക്ക് തലശ്ശേരിയില്‍ സ്വീകരണം

♠ രാഗില്‍
തലശ്ശേരി: പയ്യന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കെ പി സി സി ഗാന്ധി ദര്‍ശന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രയാണം തുടരുന്ന ഗാന്ധി സ്മൃതി യാത്രക്ക് തലശ്ശേരിയില്‍ സ്വീകരണം നല്‍കി. സമിതി ചെയര്‍മാന്‍ വി സി കബീര്‍ മാസ്റ്റര്‍ ആണ് യാത്ര നയിക്കുന്നത്.
‘ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ” എന്ന പേരിലാണ് യാത്ര നയിക്കുന്നത്. മഹാത്മജി തന്റെ ജീവിതയാത്രയില്‍ സന്ദര്‍ശനം നടത്തിയ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് യാത്ര കടന്നു പോകുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇതിന്റെ ഭാഗമായി തലശ്ശേരിയില്‍ എത്തിയ ജാഥാ അംഗങ്ങള്‍, ശ്രീ: വി സി കബീര്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ 1934 ജനുവരി 12 നു ഗാ്ധിജിയുടെ തലശ്ശേരി സന്ദര്‍ശനവേളയില്‍ വിശ്രമിച്ച തിരുവങ്ങാട്ടെ ഇടവലത്ത് വീട് സന്ദര്‍ശിച്ചു. അവിടുത്തെ ഇപ്പോഴത്തെ താമസക്കാരായ ഡോ: ബാബു രവീന്ദ്രനോടും കുടുംബാംഗങ്ങളും സംസാരിച്ചു.






