പതിനാലുകാരി പ്രസവിച്ചു, ബന്ധു അറസ്റ്റില്‍

തൊടുപുഴ: 14-കാരി പ്രസവിച്ച സംഭവത്തില്‍ ഇടുക്കി ബൈസണ്‍വാലി സ്വദേശിയായ ബന്ധു അറസ്റ്റിലായി. അടിമാലി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ മാസം 29-നാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്. വീട്ടുജോലി ചെയ്താണ് അമ്മ കുടുംബം പുലര്‍ത്തിയിരുന്നത്. കോവിഡ് കാലമായതോടെ പെണ്‍കുട്ടി ബൈസണ്‍വാലിയിലെ ബന്ധുവീട്ടിലായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പീഡനം നടത്തിയ ബന്ധുവിന് നാലും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട്. 2020 ഡിസംബറിലായിരുന്ന ബന്ധു പീഡനത്തിന് ഇരയാക്കിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ ഗര്‍ഭിണിയായ വിവരവും മറച്ചുവച്ചു. അസഹ്യമായ വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

അടിമാലി താലൂക്കാശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാജാക്കാട് പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബന്ധുവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.