ഫേസ്ബുക്കിന് യുഎസ് സെനറ്റില്‍ കടുത്ത വിമര്‍ശനം

വാഷിംഗ്ടണ്‍: സേഷ്യല്‍ മീഡിയ ആയ ഇന്‍സ്റ്റാഗ്രാമിനെതിരെ യുഎസ് സെനറ്റില്‍ രൂക്ഷ വിമര്‍ശനം. ഇന്‍സ്റ്റാഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ്  ആരോപണം. ഇതേതുടര്‍ന്ന് മാതൃ കമ്പനിയായ ഫേസ്ബുക്കിനെതിരെ യുഎസ് സെനറ്റില്‍ രൂക്ഷ വിമര്‍ശനം. വാള്‍സ്ട്രീറ്റ് ജേണലാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ട് പറത്തുവിട്ടത്. തങ്ങളിലെ ആശങ്കയ്ക്കും വിഷാദത്തിനും കാരണം ഇന്‍ശ്ശഗ്രാം ആണെന്ന് കൗമാരക്കാര്‍ ആരോപിക്കുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കുട്ടികളുടെ ആരോഗ്യത്തെ പ്‌ളാറ്ററ്റ്‌ഫോം ബാധിക്കുന്നുണ്ടെന്ന ഇന്‍ശ്ശഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പബ്ലാത്തലത്തില്‍ ഫേസ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോ ഡേവിസ് സെനറ്റിന് മുമ്പില്‍ ഹാജരായി. കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും ഇന്‍സ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.