മൂന്നരവയസ്സുകാരന് റെക്കോഡ്

കോഴിക്കോട്: മൂന്നരവയസ്സുകാരന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്. ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞതിനാണ് രുദ്ര് ശിവാന്‍ഷിനെ തേടി ഈ അംഗീകാരം എത്തിയത്. സുബിന്‍ സുഹാസിൻ്റെയും ബി.എസ്.നിത്യയുടെയും മകനാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിംഹം, കഴുതപ്പുലി, ദിനോസര്‍, പെന്‍ഗ്വിന്‍, തവള, താറാവ് തുടങ്ങി 38 ജീവികളുടെ ശബ്ദമാണ് മൂന്നരവയസ്സ് പിന്നിട്ട രുദ്ര് തിരിച്ചറിഞ്ഞത്. ഒരു മിനുട്ട് 51 സെക്കന്‍ഡാണ് ഇതിനായി വേണ്ടിവന്നത്. ദുബായിലാണ് രുദ്രിൻ്റെ കുടുംബം.






