152 ആം ജന്മവാർഷികം ആചരിച്ച് രാജ്യം

ദില്ലി: മഹാത്മാഗന്ധിയുടെ ജന്മവാർഷികം ആചരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധിപേർ രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിലെത്തി പുഷ്പാർച്ചന നടത്തി. ഗാന്ധി ജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവ്വമത പ്രാർത്ഥനയും നടന്നു. സബർമതി ആശ്രമത്തിലും വിപുലമായ രീതിയിൽ ഗാന്ധി ജയന്തി ജൻമവാർഷികം ആചരിച്ചു. സംസ്ഥാനങ്ങളിലും ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തിരുവനന്തപുരം കിഴക്കേകോട്ട ഗാന്ധി പാർക്കിലെ മഹാത്മജി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പാർച്ചന നടത്തി. ജാതിചിന്തകൾക്കും വർഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.






