മഹാത്മാഗാന്ധിയുടെ സ്മൃതികളില്‍ രാജ്യം

ദില്ലി: ഇന്ന് ഗാന്ധി ജയന്തി ദിനം. മഹാത്മാഗാന്ധിയുടെ സ്മൃതികളിലാണ് രാജ്യം. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിതന്ന മഹാത്മാഗാന്ധിയുടെ 152ാം ജന്മവാര്‍ഷികം. രാജ്ഘട്ടിലെ ഗാ്ധിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. ഏഴര മണിമുതല്‍ മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥന ഉണ്ടാകും. സംസ്ഥാനത്തും ഗാന്ധി ജയന്തി കൊണ്ടാടുന്നുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
1869 ഒകേ്ടാബര്‍ രണ്ട് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകന്‍. സാമൂഹ്യപ്രവര്‍ത്തകന്‍. ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തില്‍ സജജീവമായി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് സമരങ്ങള്‍. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. 1948 ജനുവരി 30ന് മരണം. നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റാണ് മരണം.






