ഡിജിപിയെ മോന്‍സന് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത പുല്ലായില്‍

തിരുവനന്തപുരം: തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെ മുന്‍ ഡിജിപിക്ക് പരിചയപ്പെടുത്തിയത് താന്‍ ആണെന്ന് അനിത പുല്ലായില്‍. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനിത പുല്ലായില്‍. തട്ടിപ്പ് മനസ്സിലായപ്പോള്‍ പൊലീസിനെ അറിയിച്ചു. കൂടുതല്‍ ബന്ധം മോന്‍സനുമായി ഉണ്ടായിരുന്നില്ലെന്നും അനിത പുല്ലായില്‍ പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൗതുകത്തിന് മ്യൂസിയം കാണിക്കാമെന്നാണ് കരുതിയത്. രണ്ട് വര്‍ഷം മുമ്പാണ് മോന്‍സനെ ആദ്യം കാണുന്നത്. മോന്‍സനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ മുന്നറിയിപ്പു നല്‍കിയിരുന്നു. തട്ടിപ്പ് വ്യക്തമായപ്പോള്‍ പോലീസിന് വിവരം നല്‍കി. മോന്‍സനുമായി ബിസിനസ് ബന്ധങ്ങളുണ്ടായിട്ടില്ല.
ലോക്‌നാഥ് ബെഹ്‌റയെ പരിചയപ്പെട്ടത് സംഘടനയുടെ ഭാഗമായാണ്. ഫേസ്ബുക്ക് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിനാണ് ബെഹ്‌റയുമായി ബന്ധപ്പെടുന്നത്. ഡിഐജി സുരേന്ദ്രനെ മോന്‍സന്റെ വീട്ടില്‍ വച്ചാണ് കാണുന്നത്. സൗഹൃദം വളര്‍ത്തിയെടുക്കാന്‍ പ്രത്യേക കഴിവുള്ള മോന്‍സന്റെ സൗഹൃദത്തില്‍ പെട്ടുപോയ ആളാണ് ഞാനും. മോന്‍സനെ സൂക്ഷിക്കണമെന്ന് ഡിജിപിയായിരുന്ന സമയത്ത് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നതായും അനിത പുല്ലായില്‍ പറഞ്ഞു.






