കൊലപാതകത്തിൻ്റെ  കാരണം വെളിപ്പെടുത്തി അഭിഷേക്

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവം പ്രണയനൈരാശ്യമാണെന്ന്  അഭിഷേകിൻ്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോൾ ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു.

അതെസമയം തനിക്ക് അവളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശമില്ലായിരുനെന്നും അഭിഷേക് പറഞ്ഞു. സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നു കത്തി കൊണ്ടുവന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.  പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ക്രൂരമായ കൊലപാതകം നേരിൽ കണ്ടത് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസാണ്. അഭിഷേക് നിതിനയുടെ കഴുത്തിൽ വെട്ടുന്നത് കണ്ടെന്നും എന്നാൽ പ്രതി രക്ഷപ്പെടാൻ ശ്രമിക്കാതെ അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്നുമാണ് ഇദ്ദേഹത്തിൻ്റെ മൊഴി. വിവരം താൻ അപ്പോൾ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചെന്നും ഇദ്ദേഹം പൊലീസിനോടു പറഞ്ഞത്. കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.