വെള്ളച്ചാട്ടത്തില്‍ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി പാറമ്മൽ സ്വദേശി നയിം ജാബിറിന്‍റെ (24) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കുളിക്കുന്നതിനിടെ നയിം ഒഴുക്കില്‍ പെടുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സും കോടഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുണെങ്കിലും മഴയും, വെളിച്ചക്കുറവും കാരണം ഇന്നലെ വൈകുന്നേരത്തോടെ തിരച്ചിൽ നിർത്തിയിരുന്നു. പിന്നീട് ഇന്ന് രാവിലെയാണ് തിരച്ചിൽ വീണ്ടും ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. പലരുവി പോലുള്ള തെളിഞ്ഞ വെള്ളമാണ് പലരേയും ഇവിടെ വെള്ളത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പേരാണ് ഇവിടെ ഒഴുക്കിൽ അകപ്പെടുന്നത്. ഇവിടെത്തെ ആഴമേറിയ ഭാഗത്തും ചുഴികളിലുംപെട്ടാണ് മിക്കവർക്കും ജീവൻ നഷ്ടപ്പെട്ടത്. ദിവസേന നൂറു കണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഇവിടെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.






