പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തി. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു
ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. പ്രണയം നിരസിച്ചതാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. അതിനു ശേഷമാണ് പെൺകുട്ടി നിലത്ത് വീണ് കിടക്കുന്നത് കണ്ടത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കുട്ടികൾ അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിഷേക് ബൈജു എന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.






