സ്ത്രീധന വിരുദ്ധ ബോധവത്കരണവുമായി ന്യൂ മാഹീ പോലീസ്

തലശ്ശേരി: വിദ്യാർത്ഥികളിൽ സ്ത്രീധന വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പോലീസ് സ്പീച്ച് കോമ്പറ്റീഷൻ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ തലശ്ശേരി എ. സി. പി വിഷ്ണു പ്രദീപ് ഐ. പി. എസിന്റെ നേതൃത്വത്തിൽ അനുമോദിക്കുകയും ചെയ്തു. സ്ത്രീധന വിരുദ്ധ കാഴ്ചപ്പാട് വാക്കിലും തൂലികയിലും മാത്രം ഒതുങ്ങതെ ജീവിതത്തിലും പ്രവർത്തികമാകണമെന്ന് എ. സി. പി ഉപദേശിച്ചു.ന്യൂ മാഹി സ്റ്റേഷൻ എസ് എച്ച്. ഒ ലതീഷിന്റെയും എസ്. ഐ മാരായ വിപിൻ, മനു എന്നിവരുടെ നേതൃത്വത്തിൽ നിരവധി ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നിയമപരമായ നടപടികളിലൂടെ മാത്രം സ്ത്രീധനവും ആർഭടവിവാഹങ്ങളും നിയന്ത്രിക്കാൻ കഴിയില്ല. അതിനു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കാര്യമായ മാറ്റം വരാൻ വിദ്യാർത്ഥികളും യുവജനങ്ങളും ബോധവത്കരിക്കപ്പെടണം. അതിന് ശക്തമായ നിയമ നടപടികളും കൂടുതൽ ബോധവത്കരണ പരിപാടികളും സംഘടിപ്പി കുമെന്നും ന്യൂ മാഹീ എസ്. ഐ. വിപിൻ ടി എം അറിയിച്ചു.






