വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സത്യാഗ്രഹസമരം നാളെ

പരിയാരം: എന്‍.ജി.ഒ. അസോസിയേഷന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നാളെ (സപ്തംബര്‍-29)ന് മെഡിക്കല്‍ കോളേജ് കാമ്പസില്‍ സത്യാഗ്രഹം നടത്തും. ഇന്ന് പരിയാരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എന്‍.ജി.ഒ. അസോസിയേഷന്‍ നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് സത്യാഗ്രഹം. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പരിയാരത്തുള്ള കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ് സത്യാഗ്രഹ ലക്ഷ്യം. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിട്ടുണ്ട്. നാലുവര്‍ഷമായി പിടിച്ചുവെച്ചിരിക്കുന്ന ക്ഷാമബത്ത ഉടന്‍ അനുവദിക്കണം. ഗ്രഡ് പ്രമോഷന്‍ സംയബന്ധിതമായി നല്‍കുക, 2020 ഏപ്രില്‍ മാസം മുതല്‍ വിരമിച്ചവരുടെയും സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെയും ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, ആഗിരണപ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക, ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക എന്നീവയും സത്യാഗ്രഹസമരത്തിന്റെ ലക്ഷ്യങ്ങളാണ്. .
സത്യാഗ്രഹ സമരത്തിന്റെ പ്രചാരണവും ഒരുക്കങ്ങളും പൂര്‍ത്തിയായതായി രെിയാരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ യു കെ മനോഹരന്‍, പി ഐ ശ്രീധരന്‍, കെ വി ദിലീപ്കുമാര്‍, ടി.വി ഷാജി, എം.കെ സജിത്ത്കുമാര്‍ എന്നിവര്‍ അറിയിച്ചു.







