വീടിൻ്റെ ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: മട്ടന്നൂരില്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കളിച്ചുകൊണ്ടിരിക്കെ ഗേറ്റ് കുട്ടിയടെ തലയിലേക്ക് വീഴുകയായിരുന്നു. പെരിഞ്ചേരി, കുന്നമ്മല്‍ വീട്ടില്‍ റിഷാദിൻ്റെ മകന്‍ ഹൈദറാണ് മരിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വീടിൻ്റെ മുറ്റത്ത് നിന്ന് കളിക്കുന്നതിനിടയില്‍ സ്ലൈഡിങ് ഗേറ്റ് ക്ലിപ്പില്‍ നിന്ന് ഇളകി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.