മൗലവി സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി

തലശ്ശേരി: സൈദാർ പള്ളി മേഖലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വി.കെ. അബ്ദുൽ കാദർ മൗലവി സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും പ്രസിഡന്റ് ഏ കെ. സക്കരിയയുടെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി അഡ്വ: കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സൈദാർ പള്ളി സദർ ഇസ്മയിൽ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അഹമ്മദ് പെരിങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി തഫ്ലിം മണിയാട്ട്,ടി.പി. അബ്ദുൽ റഹിമാൻ, പി.പി.മുഹമ്മദലി,ഇ എ ഹാരിസ്,എ. കാദർ, പി.എം.കെ. അനസ്, സി.കെ. അബ്ദുൽ അസീസ് .എ.എൻ.പി. ഷാഹിദ്, എൻ.പി.അബ്ദുൽ റസാക്ക് . പി.പി.പോ കൂട്ടി ,എം പി മുഹമ്മദലി,ഫർദീൻ സൈദാർ പള്ളി എന്നിവർ സംസാരിച്ചു. കെ.എം. മഹമൂദ് , ഉസ്മാൻ, ബഷീർ, ആ ബൂട്ടി, അദ്നാൻ കൂവേരിഎന്നിവർ സംബന്ധിച്ചു.