സ്വയം വിവാഹം ചെയ്ത് ബ്രസീലിയന്‍ മോഡല്‍ ക്രിസ് ഗലേറ

ബ്രസീലിയന്‍ മോഡലായ ക്രിസ് ഗലേറ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സന്തോഷത്തിനായി പുരുഷന്മാരെ ആശ്രയിക്കുന്നതില്‍ മടുത്തപ്പോള്‍ സ്വയം വിവാഹം കഴിച്ചാണ് ക്രിസ് ഗലേറ ശ്രദ്ധ നേടിയത്. പരമ്പരാഗത വെളുത്ത ബ്രൈഡല്‍ ഗൗണ്‍ ധരിച്ച് ബ്രസീലിലെ സാവോപോളോയിലെ പള്ളിയുടെ മുന്നില്‍ നില്‍ക്കുന്ന ക്രിസ് ഗലേറ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ വിവാഹം ആഘോഷിക്കുകയും ചെയ്തു ഗലേറ.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ദിവസങ്ങള്‍ക്കിപ്പുറം വീണ്ടും ശ്രദ്ധ നേടുകയാണ് ഗലേറ. സ്വയം വിവാഹം ചെയ്ത വാര്‍ത്ത പുറത്തതായതോടെ നിരവധി പേരാണത്രെ വിവാഹാഭ്യര്‍ത്ഥനയുമായി ഗലേറയെ സമീപിക്കുന്നത്. ഇക്കൂട്ടത്തില്‍ അവഗണിക്കാന്‍ കഴിയാത്ത ഒരു അഭ്യര്‍ത്ഥനയെപ്പറ്റി ഗലേറ ഡെയ്‌ലി സ്റ്റാര്‍ വെബ്‌സൈറ്റിനോട് പറഞ്ഞു.
ഒരു അറബ് ഷെയ്ക്കാണ് വിവാഹാഭ്യര്‍ത്ഥനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആദ്യത്തെ ആവശ്യം സ്വയം വിവാഹിതയായ ഗലേറ ആ ബന്ധം പിരിയണം. ‘വിവാഹമോചനത്തിന് ശേഷം തന്നെ വിവാഹം കഴിക്കാന്‍ 500,000 ഡോളര്‍ സ്ത്രീധനം (ഇവിടെ പുരുഷധനം) തരാം എന്ന് അദ്ദേഹം പറഞ്ഞു,’ ഗലേറ വ്യക്തമാക്കി. ഒരിക്കല്‍ ഈ ഷെയ്ക്കിനോട് സംസാരിച്ചിട്ടുണ്ടെന്ന് ഗലേറ കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം ഇംഗ്‌ളീഷില്‍ ആണ് എനിക്ക് കത്തെഴുതിയത്. അത് ഞാന്‍ വിവര്‍ത്തനം ചെയ്താണ് മനസ്സിലാക്കിയത്. ഞങ്ങള്‍ ഇതിനകം ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ ഉള്ള കാര്യം വ്യക്തമായി അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ വില്‍പ്പനയ്ക്കില്ല’ ഗലേറ ഡെയിലി സ്റ്റാറിനോട് പറഞ്ഞു.

മുമ്പ് നിരവധി ബന്ധങ്ങളുണ്ടായിരുന്നെങ്കിലും ഗലേറ സന്തോഷവതിയായിരുന്നില്ല. സന്തോഷത്തിന്റെ ഒരേയൊരു ഉറവിടം സ്വയം ആണെന്ന് കുറച്ച് കാലത്തിനു ശേഷം മനസ്സിലാക്കു എന്നും അതോടെ കുറച്ച് കാലം അവിവാഹിതയായി തുടര്‍ന്നു. അപ്പോള്‍ പക്വത പ്രാപിക്കുകയും ഇതോടെ സ്വയം വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു ക്രിസ് ഗലേറ.