ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മൂന്നുവയസ്സുളള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്‌ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിന് ശേഷം അമ്മയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമായിരുന്നു സുബിന കിണറ്റില്‍ ചാടിയത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തുമ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ സുബിനയെ രക്ഷപ്പെടുത്തി നാദാപുരം താലൂക്ക് ആശുപത്രിലെത്തിച്ചു. തുടര്‍ന്നാണ് നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ രാത്രിയാണ് മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിന ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് റസ് വിന്‍, ഫാത്തിമ റഫ്‌വ എന്നിവരാണ് മരിച്ചത്.