“മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്, ഗൂഢാലോചനക്ക് പിന്നില്‍ മുഖ്യമന്ത്രി”യെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലുമായി തനിക്ക് ബന്ധമുണ്ടെന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. സാമ്പത്തിക തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മോന്‍സന്‍ മാവുങ്കലുമായി അഞ്ചോ ആറോ ഏഴോ തവണ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സന്‍ മാവുങ്കലുമായി പരിചയം. വീട്ടിലെ പുരാവസ്തു ശേഖരവും കണ്ടിരുന്നു. അതേസമയം സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ല. നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.

എന്നോട് സംസാരിച്ചുവെന്ന് പറയുന്ന പരാതി നല്‍കിയ വ്യക്തിയെ എനിക്ക് അറിയില്ല. അങ്ങനെ ഒരു ഡിസ്‌ക്കഷന്‍ മോന്‍സന്റെ വീട്ടില്‍ വെച്ച് നടന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ ആരോപണത്തിന് പിന്നിലുണ്ടെന്നാണ് സംശയമെന്നും കെ. സുധാകരന്‍ പറഞ്ഞു.