വഴങ്ങാതെ വിഎം സുധീരന്‍; എഐസിസി അംഗത്വവും രാജി വച്ചു

തിരുവനന്തപുരം: ഫലപ്രദമായ രീതിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍ എഐസിസി അംഗത്വവും രാജി വച്ചു. സംസ്ഥാന കോണ്‍ഗ്രസ് പുനസംഘടനുമായി ബ്ധപ്പെട്ട് സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജി വച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടയില്‍നിന്നും മാറി മറ്റൊരു പാര്‍ട്ടിയിലേക്കില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് സുധീരന്റെ രാജി. സുധീരന്റെ രാജിയോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായി. രാജി പിന്‍വലിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുധീരന്‍ വഴങ്ങിയിട്ടില്ല. സുധീരനെ അനുനയിപ്പിക്കുവാന്‍ സതീശന്‍ ശ്രമിച്ചിരുന്നു. പുനസംഘടനയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി സുധീരനുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






