നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞുങ്ങള്‍ മരിച്ചു

കോഴിക്കോട്: നാദാപുരം പേരോട് അമ്മ ഇരട്ടകുഞ്ഞുമായി കിണറ്റില്‍ ചാടി. സുബിന എന്ന അമ്മയാണ് മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിന്‍, ഫാത്തിമ റഫ്വ എന്നിവരെ കിണറ്റില്‍ എറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ സുബിന കിണറില്‍ ചാടയെങ്കിലും രക്ഷപ്പെട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇന്നലെ രാത്രിയോടെ നടന്ന ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും ഇവര്‍ വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ഉടന്‍ ബന്ധുക്കളും നാട്ടുകാരും എത്തിയെങ്കിലും രണ്ട് കുട്ടികളും മരിച്ചിരുന്നു. സുബിനയെ കിണറ്റില്‍ നിന്ന് രക്ഷിച്ചു.

സി സി യു പി സ്‌ക്കൂള്‍ സമീപം മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബിന. മാനസിക അസ്വാസ്ഥ്യമുള്ള സുബിനയെ ആശുപത്രിയിലെത്തിക്കുകയും നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ആരോഗ്യാവസ്ഥ വീണ്ടെടുത്തശേഷം പോലീസ് ചോദ്യം ചെയ്യും.