ഗുലാബില്‍ കേരളത്തിലും പരക്കെ മഴപെയ്യും.

ന്യൂഡെല്‍ഹി: ഗുലാബ് ചുഴലിക്കാറ്റില്‍ കേരളത്തിലും പരക്കെ മഴ ഉണ്ടാകും. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. മല്‍സ്യബന്തനത്തിന് പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഗുലാബ് ചുഴലിക്കാറ്റില്‍ ഇതുവരെ മുന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയില്‍ വീട് ഇടഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ആന്ത്രയുടെ വടക്കന്‍ ജില്ല, കൊങ്കണ്‍ മേഖല എന്നിവിടങ്ങളില്‍ ശക്തമായി മഴ പെയ്യുന്നുണ്ട്.
ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസമാണ് ഒഡീഷ ആന്ത്ര തീരം തൊട്ടത്. പസഫിക് സമുദ്രത്തില്‍ ശക്തമായി തുടരുന്ന മിണ്ടുല്ലെ ചുഴലിക്കാറ്റ് ദുര്‍ബലമായി. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് വീണ്ടും ന്യൂന മര്‍ദത്തിന് സാധ്യത ഉണ്ട്.






