കര്‍ഷക ഭാരത ബന്ദ് ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് രാവിലെ മുതല്‍ ആരംഭിച്ചു. ബന്ദിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത, എല്‍ഡിഎഫും യുഡിഎഫും പിന്തുണയുള്ള ഹര്‍ത്താലും തുടങ്ങി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങള്‍ തടയില്ല. സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ആശുപത്രികള്‍, റയില്‍വെ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളിലേക്ക് പൊലീസ് അകമ്പടിയോടെ ലോക്കല്‍ സര്‍വ്വീസുകള്‍ നടത്തും. ഹര്‍ത്താല്‍ കഴിഞ്ഞ് വൈകീട്ട് ആറ് മണിക്ക് ശേഷം അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും.

തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്.