അന്നം നല്‍കുന്ന രാജ്യത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നിയോ ജിദ്ദയും

ജിദ്ദ: നിലമ്പൂര്‍ എക്‌സ്പാട്‌സ് ഓര്‍ഗനൈസേഷന്‍ നിയോ ജിദ്ദ, സൗദി ദേശിയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി നിയോ പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു. നാസര്‍ കരുളായി അധ്യക്ഷത വഹിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ തരം കലാ കായിക പരിപാടികള്‍ നടന്നു. അനസ് നിലമ്പൂര്‍, അമീന്‍ ഇസ്‌ലാഹി, അക്ബറലി പൂളപ്പാടം, യൂനുസ് അലി ടിപി, മന്‍സൂര്‍ എടക്കര, പ്രവീണ്‍, മുര്‍ഷിദ് കരുളായി, അബ്‌റാര്‍ പി കെ, മജീദ് വി കെ, നജ്മുദ്ദീന്‍ പാറപ്പുറം, റഷീദ് ചുങ്കത്തറ, ജലീന്‍ പി കെ, ഫൈസല്‍ നെല്ലിക്കുത്ത്, നൗഷാദ് വി കെ, ജാഷിബ് എന്‍, ഫിര്‍ദൗസ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






