പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്, യുവാവ് അറസ്റ്റില്‍

കൊച്ചി: പുരാവസ് വില്‍പറയുടെ പേരില്‍ കോടികള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കൊച്ചി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്നിരുന്ന മോന്‍സന്‍ മാവുങ്കലിനെ എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പുരാവസ്തു വില്‍പ്പനയുടെ പേരില്‍ പലരില്‍ നിന്നായി നാലു കോടിയിലധികം രൂപ കടം വാങ്ങിപ്പു എന്നാണ് കേസ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കം പുരാവസ്തുക്കളുണ്ടെന്നാണ് മോന്‍സന്‍ മാവുങ്കല്‍ അവകാശപ്പെട്ടത്. എന്നാല്‍ ഒരു ആശാരിയെകൊണ്ട് നിര്‍മിച്ചതാണ് സാധനങ്ങളെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. കൃസ്ത്യാനികള്‍ വിശ്വസിക്കുന്ന മോശയുടെ അംശ വടി അടക്കം തന്റെ കൈയിലുണ്ടെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഒറിജിനലല്ല, അതിന്റെ പകര്‍പര്‍പ്പാണെന്ന് പറഞ്ഞാണ് താന്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ പൊലീസിനോട് അവകാശപ്പെട്ടത്. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.






