രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരെ ഹോട്ടലുകള്‍ പ്രവേശിപ്പിച്ച് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ ഹോട്ടലുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കാണ് പ്രവേശനമുള്ളത്.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. അന്‍പത് ശതമാനം സീറ്റുകളിലേക്ക് അനുമതിയായി. ഹോട്ടലുകള്‍ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. ഹോട്ടലുകള്‍ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പുതുടങ്ങിയതാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം നീന്തല്‍ക്കുളങ്ങളും, ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവ പ്രവര്‍ത്തിക്കുന്നതും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്നതിന് ഇതുവരെ തീരുമാനമായിട്ടില്ല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സാമൂഹ്യ അകലം കൃത്യമായി പാലിച്ചുകൊണ്ട്, ഹോട്ടലുകള്‍ ആകെ സീറ്റുകളുടെ പകുതി മാത്രമെ അനുവദിക്കൂ. ബാറുകളിലും ഇതേരീതിയിലായിരിക്കും.






