കമല ഭാസിന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: എഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിന്‍ (75) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ്  അന്ത്യം. കുറച്ചുമാസങ്ങള്‍ക്ക് മുൻപാണ് കമലയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നത്‌.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന കമലയുടെ രചനകളും ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. 1946 ഏപ്രില്‍ 24നാണ് കമലയുടെ ജനനം. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

‘ക്യോംകി മേ ലഡ്കീ ഹും’ എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2002-ലാണ് ഫെമിനിസ്‌ററ് നെറ്റ്വര്‍ക്കായ സംഗത് കമല സ്ഥാപിക്കുന്നത്. ആക്ടിവിസ്റ്റ് കവിത ശ്രീവാസ്തവയാണ് കമലയുടെ മരണവാര്‍ത്ത പങ്കുവെച്ചത്. കമലയുടെ രചനകള്‍ മുപ്പതോളം ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.

Top