സിപിഎമ്മില്‍ വീണ്ടും യുവരക്തത്തിനു സ്ഥാനം

കൊല്ലം: സിപിഎം പാര്‍ട്ടിയില്‍ വീണ്ടും വനിതാ യുവരക്തം. കൊല്ലം ചാത്തന്നൂര്‍ വയലിക്കട ബ്രാഞ്ച് സമ്മേളനം ഇരുപത്തിയൊന്നുകാരിയായ ജസീമ ദസ്തക്കീറിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ബാലസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജസീമ ദസ്തക്കിയുടെ സംഘടനാ പ്രവേശനം. എസ് എഫ് ഐ യൂണിറ്റ്, ലോക്കല്‍ സെക്രട്ടറി ആയിരുന്നു. നിലവില്‍ എസ് എഫ് ഐ ചാത്തന്നൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറി, മാതൃകം ജില്ലാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നേരത്തെ, ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആയി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറായി സി പി എം കൊണ്ട് വന്നിരുന്നു. പത്തനംതിട്ട അരുവാപ്പുലം പഞ്ചാത്ത് പ്രസിഡന്റായി 21 കാരി രേഷ്മ മറിയം റോയിയേയും സി. പി. എം നിയമിച്ചിരുന്നു.