തലശ്ശേരി നിയോജകമണ്ഡലത്തില്‍ പ്‌ളസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും വിജയിച്ചവര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ അനുമോദനം

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തില്‍നിന്നും പ്‌ളസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളെ തലശ്ശേരി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

പ്രിയു വി, നന്ദന ടി പി, കീർത്തന ദേവ് എന്നിവരെയാണ് അനുമോദിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ബ്ലോക്ക് പ്രസിഡണ്ട് അക്ഷയ് ചൊക്ലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അനൂപ് തന്നട, ഇമ്രാന്‍, ചിന്മയി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. വൈശാഖ് ചന്ദ്രന്‍, അനിരുദ് എന്നിവര്‍ നേതൃത്വം നല്‍കി.