വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍മ്മടം മണ്ഡലം കോണ്‍ഗ്രസിന്റെ ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക്

തലശ്ശേരി: ആറ് ലക്ഷം രൂപയുടെ ഹൈ മാസ്റ്റ് ലൈറ്റ് ധര്‍മ്മടം റെയില്‍ വേ സ്‌റ്റേഷന്‍ ബസ്സ് സ്‌റ്റോപ്പില്‍ സ്ഥാപിക്കുന്നതിന് തടസം നിന്ന പഞ്ചായത്ത് തീരുമാനം മാറ്റുക, കെട്ടിട നിര്‍മാണ അനുമതി കൊടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, ഉദ്യോഗസ്ഥരുടെ അനാവശ്യ നടപടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ധര്‍മ്മടം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റിലേ നിരാഹാരം രണ്ടാം ദിവസത്തിലേക്കു കടന്നു. രണ്ടാം ദിവസത്തെ സമരം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഡിസിസി ജനറല്‍ സിക്രട്ടറി കെ.സി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മല്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കണിയാറക്കല്‍ രമേശന്‍ സ്വാഗതം പറഞ്ഞു. കുന്നുമ്മല്‍ ചന്ദ്രന്‍, പി.ടി സനല്‍കുമാര്‍, സനോജ് പലേരി, ദില്‍ഷാദ് എം.വി തുടങ്ങിയവര്‍ ഇന്നത്തെ നിരാഹാര സമരത്തില്‍ പങ്കാളികളായി.