കിണർ കുഴിക്കുന്നതിനിടെ തൊഴിലാളിയെ കല്ലിട്ട് കൊല്ലാൻ ശ്രമം

തിരുവനന്തപുരം: പാറശാലയിൽ കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയുടെ ദേഹത്ത് കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം. പാറശ്ശാല സ്വദേശി സാബുവിനാണ് സുഹൃത്തിൻ്റെ കല്ലേറിൽ പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. പണി നടക്കുബോൾ കിണറ്റിലുണ്ടായിരുന്ന സാബുവിൻ്റെ ദേഹത്തേക്ക് ബിനു വലിയ കല്ലുകളെടുത്ത് ഇടുകയായിരുന്നു. കല്ല് ദേഹത്ത് വിണതിൻ്റെ ആഘതത്തിൽ കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലിചെയ്യുന്നവരായിരുന്നു. കൂലിത്തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സാബു നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ബിനുവിന് തന്നോട് മുൻ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. ഇയാൾ ഒളിവിൽ പോയെന്നാണ് പോലീസിന് കിട്ടിയ സൂചന.






