സർക്കസ് കുലഗുരു കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ ചരമവാർഷിക ദിനം ആചരിച്ചു.

തലശ്ശേരി: സർക്കസ് കുലഗുരു കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ എൺപത്തി രണ്ടാം ചരമവാർഷിക ദിനം ഇന്ത്യൻ സർക്കസ് എംപ്ലോയിസ് യൂനിയൻന്റെ (ഐ. എൻ. ടി. യു. സി) ആഭിമുഖ്യത്തിൽ ആചരിച്ചു.
ഇല്ലിക്കുന്നിലുള്ള ശവകുടീരത്തിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടന്നു. എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. റവ:ഫാദർ ഡോ: ജി.എസ് ഫ്രാൻസിസ് ഉത്ഘാടനം ചെയ്തു.
മണ്ണയാട് ബാലകൃഷ്ണൻ, ചൂര്യയി ചന്ദ്രൻ, ഇ. രവീന്ദ്രൻ, സി. പ്രേമൻ, എ.കരീം, വിജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






