ബെംഗളൂരുവിൽ വീണ്ടും പീഡനം

ബെംഗളൂരു: കർണാടകത്തിൽ വീണ്ടും പീഡനം. ടാക്സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് പരാതി. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികിൽ മണിക്കൂറുകളോളം  കഴിയേണ്ടി വന്നുവെന്നും പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ലെന്നും യുവതി പറഞ്ഞു. ഹൊസൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക 

ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഇന്നലെ പാർട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവം നടന്ന ശേഷം സ്ത്രീ സുരക്ഷ നമ്പറുകളിൽ ബന്ധപ്പെട്ടുവെന്നും എന്നാൽ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.