മത്സ്യവില്‍പ്പനക്കെത്തിയ യുവതിക്ക് നേരെ ആക്രമണം  

കൊല്ലം: പരവൂരില്‍ കര്‍ണാടക സ്വദേശിയായ യുവതിക്ക് മര്‍ദനം. മത്സ്യവില്‍പ്പന നടത്തുന്ന സുധയെയാണ് നെടുങ്കോലം സ്വദേശി മണികണ്ഠന്‍ ക്രൂരമായി മര്‍ദിച്ചത്. മോഷണസംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കഴിഞ്ഞദിവസമായിരുന്നു സംഭവം.

സുധയും ഭര്‍ത്താവും നെടുങ്കോലത്ത് വീടുകളിലെത്തി മത്സ്യവില്‍പ്പന നടത്തുന്നവരായിരുന്നു. ചൊവ്വാഴ്ച സുധ മണികണ്ഠൻ്റെ  വീട്ടിലും മത്സ്യവില്‍പ്പനക്കെത്തിയിരുന്നു. വീട്ടില്‍ വന്ന യുവതി പച്ചില കൊണ്ട് മതിലില്‍ അടയാളമിട്ടെന്നും രാത്രി മോഷണം നടത്താന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നുമായിരുന്നുമാരോപിച്ചാണ്  മണികണ്ഠൻ ഇവരെ മർദത്തിച്ചത്. പിന്നീട് യുവതിയുടെ താമസ സ്ഥലത്തെത്തിയും ഇയാൾ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം ഇക്കാര്യങ്ങളെല്ലാം ശബ്ദസന്ദേശമായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇതരസംസ്ഥാനക്കാര്‍ മോഷണത്തിന് വന്നിട്ടുണ്ടെന്നും ഇവരെ താന്‍ കൈകാര്യം ചെയ്‌തെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസ് നല്‍കുന്നവിവരം.

Top