നവംബർ ഒന്നു മുതലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒന്നു മുതൽ ഏഴു വരേയും, പത്ത് മുതൽ പന്ത്രണ്ട് വരെയുമുള്ള ക്ലാസുകളാണ് തുറക്കുക.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മുതിർന്ന ക്ലാസുകളിൽ പകുതി വീതം കുട്ടികൾ വച്ച് ഒന്നിടവിട്ട ദിവസങ്ങളിലോ, പ്രൈമറി ക്ലാസിൽ 25 ശതമാനം കുട്ടികളോ എന്ന തരത്തിലാണ് ഇപ്പോഴത്തെ ആലോചന. അടുത്ത ആഴ്ചയോടെ സിറോ സർവേ ഫംല ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.







