പ്രതി സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നായി പന്ത്രണ്ടോളം സിം കാർഡുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സിം കാർഡുകളുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നതാണ് കേസ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സെപ്തംബർ 21ന് പെരിന്തൽമണ്ണ വെച്ച് കോഴിക്കോട് ജില്ലാ സി. ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ശ്രീജിത്ത് ടി.പി യുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







