പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പട്ടിക ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികൾ നാളെ മുതൽ തുടങ്ങും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻ്റെ ആശങ്കക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്. സ്കൂളുകളും കോളേജുകളും തുറക്കുന്നതും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.






