സംസ്ഥാനത്ത് 15,768 പേരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ തൃശൂരില്‍

♠ ഹരിത പി.വി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,768 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു, തൃശൂര്‍ ജില്ലയില്‍ 1843 പേരിലും കോട്ടയം ജില്ലയില്‍ 1632 പേരിലുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: 1591, എറണാകുളം: 1545, പാലക്കാട്: 1419, കൊല്ലം: 1407, മലപ്പുറം: 1377, ആലപ്പുഴ: 1250, കോഴിക്കോട്: 1200, കണ്ണൂര്‍: 993, പത്തനംതിട്ട: 715, ഇടുക്കി: 373, വയനാട്: 237, കാസര്‍ഗോഡ്: 186 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ സ്ഥിരീകരിച്ച കൊവിഡ് കണക്കുകള്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകള്‍ പരിശോധിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്.
വിവിധ ജില്ലകളില്‍ 4,86,600 പേരാണ് നിരീക്ഷണത്തിലുണ്ട്. 4,62,691 പേര്‍ ഇന്‍സ്റ്റിയൂഷണല്‍ ക്വാറന്‍ൈറനിലുണ്ട്. 23,909 പേര്‍ ആശുപത്രികളിലും. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 214 മരണമടക്കം ആകെ മരണം 23,897 ആയി. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ 124 പേര്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. 14,746 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടികൂടിയത്. 798 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കകര്‍ക്കും രോഗം ബാധിച്ചു.






