പി ലക്ഷ്മണന്റെ പത്താം ചരമ വാര്‍ഷിക ദിനം ആചരിച്ചു

തലശ്ശേരി: പിണറായി മണ്‍്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് പി ലക്ഷ്മണന്റെ പത്താം ചരമ വാര്‍ഷിക ദിനം ആചരിച്ചു. പാനുണ്ട റോഡിലെ സ്മൃതി കുടീരത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പുതുക്കുടി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി. ഒ. മോഹനന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വി എ നാരായണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പി ശ്രീധരന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജീവ് പാനുണ്ട, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സജീവ് പാനുണ്ട, വി വി ദിവാകരന്‍, ഗോപാലകൃഷ്ണന്‍, അണിയേരി ബാലകൃഷ്ണന്‍, കാരായി സുജിത്ത്, ഭാസ്‌കരന്‍ വൈദ്യര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീജ, തുടങ്ങിയവര്‍ സംസാരിച്ചു.