മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ കടന്നു പിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സ്ഥലത്ത് പോലീസ് പട്രോളിങ് ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു യുവതി. ഇതിനിടെ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം ഇവരെ കടന്ന് പിടിക്കുകയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയുമായിരുന്നു.

Top