ദമ്പതികള്‍ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: വീടിനുള്ളിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14 -ാം വാർഡിൽ പാട്ടുകളം കോളേനിയിൽ രജികുമാർ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ഫോർ വീലർ വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്നു ഇയാൾ. സമീപത്തുള്ള മാതാവിൻ്റെ തിരുസ്വരൂപത്തിൽ പ്രാർത്ഥനയ്ക്കായി പോകാൻ അയൽവാസികളായ സ്ത്രീകൾ അജിതയെ വിളിക്കാനായി വീട്ടിലെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത് സംശയം ഉളവാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇവർ അയൽവാസികളെ വിളിച്ച് പരിശോധിച്ചപ്പോളാണ് വീടിൻ്റെ രണ്ട് മുറികളിലായി ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മണ്ണഞ്ചേരി പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.