പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

തലശ്ശേരി: പിണറായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ സി.മുകുന്ദൻ വൈദ്യരുടെ 31ആം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഇന്ദിരാഭവനിൽ അനുസ്മരണ പരിപാടിയും നടന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പുതുക്കുടി ശ്രീധരൻ്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ അഡ്വ. ശ്രീ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കെ. പി. സി. സി ജനറൽ സെക്രട്ടറി .വി.എ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഡി. സി. സി ജനറൽ സെക്രട്ടറിമാരായ രാജീവ് പാനുണ്ട, ഹരിദാസ് മൊകേരി, അണിയേരി ബാലകൃഷണൻ, സജീവ് .വി. വി.ദിവാകരൻ, കെ.ധനരാജ്, സി. ജിമേഷ് എന്നിവർ സംസാരിച്ചു. സി.കെ.ഗോപാലകൃഷ്ണൻ, സജീവ് പാനുണ്ട, സുജിത്ത് കാരായി എന്നിവർ നേതൃത്വം നൽകി.






