യു.ഡി.എഫ് ധര്‍ണ്ണ സംഘടിപ്പിച്ചു

തലശ്ശേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു. ഡി. എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പഴയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ മുസ്ലീം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുള്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എന്‍. മഹമൂദ് അധ്യക്ഷത വഹിച്ചു. എം. പി അരവിന്ദാക്ഷന്‍, അഡ്വ. കെ. എ ലത്തീഫ്, വി. സി പ്രസാദ്, ഷാദിന് മേക്കുന്ന്, അഡ്വ. ഷുഹൈബ്, ബഷീര്‍ ചെറിയാണ്ടി, ഇ. വിജയകൃഷ്ണന്‍, സി. പി പ്രസില്‍ ബാബു, മുഹമ്മദ് അന്‍വര്‍, കെ. സി അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. അഡ്വ. സി. ടി സജിത്ത് സ്വാഗതം പറഞ്ഞു.






