കെ എം റോയിക്ക് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്റെ ആദരാഞ്ജലികള്‍

♠ ഹരിത പി.വി

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയി അന്തരിച്ചു. കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കേരളത്തിന്റെ, സാമൂഹ്യ രംഗത്തുള്‍പ്പെടെ, പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന കെ എം റോയി എന്ന മഹത് വ്യക്തിത്വത്തിന്റെ വേര്‍പ്പാട് മാധ്യമ ലോകത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞു പോയ കാലങ്ങളില്‍ അസോസിയേഷന്റെ പല മാധ്യമ സെമിനാറുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തനതായ സൗമ്യഭാവം തന്റെ തുലികയ്ക്ക് ചാര്‍ത്തി നല്‍കിയിട്ടില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ നിശ്ചയധാര്‍ഡ്യത്തിന്റെയും, വേറിട്ട ചിന്തകളുടെയും നേര്‍ക്കാഴ്ചയാണ് സൂചിപ്പിക്കുന്നത് എന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സലീം മൂഴിക്കല്‍, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സീനിയര്‍ സെക്രട്ടറി കെ കെ അബ്ദുള്ള, സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, സംസ്ഥാന ട്രഷറര്‍ ബൈജു പെരുവ, രക്ഷധികാരി അജിത ജയ്‌ഷോര്‍ എന്നിവര്‍ അനുശോചനകുറിപ്പില്‍ അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക