ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ  പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കൽ വോങ്കോട് സ്വദേശി അനിൽകുമാറാണ് പിടിയിലായത്. നെടുമങ്ങാട് വലിയമലയിൽ  16 കാരിയെ    ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയം നോക്കി കഴിഞ്ഞ മാസം 31നാണ്  ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.

പോക്സോ കേസ് ചുമത്തി പൊലീസ് അനില്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.