പൂന്തുറ സിറാജിന്റെ വിയോഗം മര്‍ദ്ദിതപക്ഷ രാഷ്ട്രീയത്തിന് കനത്ത വിഘാതമാണെന്നു പി സി എഫ് സൗദി നാഷണല്‍ കമ്മറ്റി

നഷ്ടമായത് മര്‍ദ്ദിതപക്ഷ പോരാളിയെ
ജിദ്ദ: അബ്ദുല്‍ നാസര്‍ മഅദനിക്കൊപ്പം രണ്ടരപതിറ്റാണ്ടുകാലം അദ്ദേഹത്തിന്റെ ജീവിതവും, പോരാട്ടവും മര്‍ദ്ദിത ജനവിഭാഗത്തിന്റെ അവകാശാധികാരങ്ങള്‍ക്കു ആയിരുന്നു. ഇനിയുമവസാനിക്കാത്ത മഅദനിയുടെ നീതി നിഷേധങ്ങള്‍ക്കെതിരെയുള്ള സമരമുഖത്തെ ജ്വലിക്കുന്ന പോരാളിയുമായിരുന്നു പൂന്തുറ സിറാജ്. മഅദനിക്ക് വേണ്ടി നിരവധി പ്രതിഷേത സമരങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ച ആളായിരുന്നു പൂന്തുറ സിറാജ്. മഅദനിയുടെ നിരപരാധിത്വം പൊതു സമൂഹത്തിനു ബോധ്യപ്പെടുത്താന്‍ പൂന്തുറ സിറാജിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
മൂന്നു പ്രാവിശ്യം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് ജയിച്ച പൂന്തുറ സിറാജ് ഒരു ജനകീയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പി സി എഫ് സൗദി നാഷണല്‍ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






