വരുമാനത്തിന് ആനുപാതികമായിമാത്രം പ്രവാസി ഫീസ് ഈടാക്കണമെന്ന് ശൂറ അംഗം

♠ അസ്മ ജംഷീദ്
റിയാദ്: പ്രതിമാസം പ്രവാസിക്കു ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായി മാത്രമായിരിക്കണം പ്രവാസിളില്‍നിന്നും ഈടാക്കുന്ന ലെവി ഫീസ് നിശ്ചയിക്കേണ്ടതെന്ന് ശുറ കൗണ്‍സില്‍ അംഗം ആവശ്യപ്പെട്ടു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) വളര്‍ച്ചയ്ക്ക് പ്രവാസി ഫീസ് ഒരു തടസ്സമായി മാറിയിട്ടുണ്ടെന്നും ശുറ കൗണ്‍സില്‍ സെഷനില്‍ പങ്കെടുത്തു സംസാരിക്കവെ ശുറ കൗണ്‍സില്‍ അംഗം പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും അവരുടെ വളര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്ന വിധത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ പ്രവാസി തൊഴിലാളികള്‍ക്കുള്ള ഫീസ് അവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകത അല്‍-ഖഹ്താനി അടിവരയിട്ടു.
ഭരണപരമായ വെല്ലുവിളികള്‍ക്കൊപ്പം പ്രവാസി ഫീസുള്‍പ്പെടെ സാമ്പത്തിക ബാധ്യതകളുടെ കനത്ത ഭാരം എസ്എംഇകള്‍ അതിജീവനത്തിനായി ബുദ്ധിമുട്ടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എസ്എംഇകളിലെ പ്രവാസി തൊഴിലാളികള്‍ക്കുള്ള ഫീസ് ചെലവ് കണക്കാക്കാന്‍ ഫലപ്രദമായ ഒരു രീതി വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് ശുറ കൗണ്‍സിലിലെ സാമ്പത്തിക, എനര്‍ജി സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതുവരെ എല്ലാ ചെറുകിട, മൈക്രൊ സംരംഭങ്ങളെയും പരിരക്ഷിക്കുവാായി സര്‍ക്കാര്‍ ഫീസ് വീണ്ടെടുക്കല്‍ അഞ്ച് വര്‍ഷത്തേക്ക് ഒഴിവാക്കണമെന്ന് മറ്റൊരു അംഗം റയ്ദ അബൂനയാന്‍ ആവശ്യപ്പെട്ടു.
2018 ജനുവരി മുതല്‍ ഓരോ വിദേശ തൊഴിലാളികളില്‍നിന്നും സൗദി അറേബ്യ പ്രതിമാസം 400 റിയാല്‍വിതം ലെവി ഫീസ് ഈടാക്കാന്‍ തുടങ്ങിയിരുന്നു. 2019 ല്‍ പ്രതിമാസ ഫീസ് ഓരോ തൊഴിലാളിക്കും 500 – 600 രൂപയായും 2020 ല്‍ ഓരോ തൊഴിലാളിക്കും 700 റിയാലായും വര്‍ദ്ധിച്ചു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന സമയത്താണ് ലെവി ഫീസ് ഈടാക്കുന്നത്.






