മത്സ്യതൊഴിലാളിയെ കടലിൽ വീണ് കാണാതായി

കൊല്ലം: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്ന് വീണ് മത്സ്യതൊഴിലാളിയെ കാണാതായി. ഇരട്ടക്കട സ്വദേശി ഓമനകുട്ടനെ (47 )യാണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രിയിൽ തോപ്പിൽകടവ് ഭാഗത്തുനിന്നും പോയ എഡിആർ എന്ന തൊഴിലാളിയാണ് ഇദ്ദേഹം.
വലയിടുന്നതിനായി മാറ്റ് തൊഴിലാളികളുടെ അടുത്തേക്ക് പോകുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് നിരവധി ബോട്ടുകൾ രാത്രിയിൽ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു. പിന്നീട് കോസ്റ്റ് ഗാർഡും മറെയിൻ എൻഫോഴ്‌സ്‌മെന്റും തിരച്ചിൽ നടത്തിവരുകയാണ്.






